2014, ഡിസം 18

FIFTH SEASON, GET READY!!!


ഇത് പരപ്പനങ്ങാടി ക്രിക്കറ്റ്‌ ക്ലബ്ബിൻറെ അഞ്ചാം സീസണ്‍.
കേരള ക്രിക്കറ്റ്‌ അസോസിയേഷൻറെ ചില നിയമമാറ്റങ്ങൾ തലവേദനയാണെങ്കിലും
PCC -ക്ക് ഒരുങ്ങാതെ വയ്യ.
പുതിയ കളിക്കാരുമായി നമ്മളും ഒരുങ്ങുകയാണ്.
ലീഗിൽ കളിക്കാൻ തുടങ്ങി, കളികളൊന്നുപോലും
തോൽ ക്കാതെയാണ് നമ്മൾ A  ഡിവിഷനിൽ എത്തിയത്.
പരിചയക്കുറവും പരിശീലനക്കുറവും
ഏറെ പ്രകടമായ സീസണായിരുന്നു കഴിഞ്ഞ വർഷം.
എന്നാലും ഒട്ടും മോശമല്ലാത്ത പൊസിഷനിൽ നമ്മളെത്തി.
നമ്മുടെ എല്ലാ കളിക്കാരും അഭിനന്ദനമർഹിക്കുന്നു.
കൂടെ നമ്മുടെ സ്പോണ്‍സർമാരായ  CHICK BUCK, Riyadh
ABSHAS TEX എന്നിവരെ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്യുന്നു.

കേരള ക്രിക്കറ്റിൽ മാറ്റത്തിന്റെ കാലമാണ്.
നല്ല ടീമുകളും കളിക്കാരും ഒട്ടേറെയുള്ള നാട്ടിൽ നന്നായി കളിക്കാതെ ഇനി രക്ഷയില്ല.
ആവശ്യത്തിനു പരിശീലന സൌകര്യവും ആവശ്യത്തിലേറെ പരിശീലകരുമുള്ള
ക്ലബ്ബാണ്‌ നമ്മുടേത്‌. ഒന്നും ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം.
ഇനിയും മടി പിടിച്ചിരുന്നാൽ ഇത്രയും നാൾ നമ്മളുണ്ടാക്കിയെടുത്ത ഈ നല്ല
ടീമിനെ നഷ്ടമായേക്കാം. നമ്മൾ എല്ലാ സൌകര്യങ്ങളും ഉപയോഗിച്ച്
വരുന്ന സീസണിലെ നല്ലൊരു ടീമായി മുൻനിരയിൽ നില്ക്കണം.

ഈ സീസണിൽ നമ്മോടൊപ്പം ഒരു പിടി നല്ല കളിക്കാരുമുണ്ട്‌.
നമ്മോടൊപ്പം നല്ല കളി ആസ്വാദകരുമുണ്ട.
ഇനി നമ്മൾ തയ്യാറായാൽ മതി,

ആശംസകൾ!!!