2016, ജനു 1

PRESIDENTS T20: WE RUNNERS UP

ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ ലാമിയർ സി.സി കാലിക്കറ്റിനെ 6 വിക്കറ്റിനു പരാജയപ്പെടൂത്തി നമ്മൾ ഫൈനലിലേക്ക് പ്രവേശിച്ചു.
ഉച്ചക്ക് ശേഷം നടന്ന മത്സത്തിൽ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടൂത്ത ലാമിയർ സി.സി കാലിക്കറ്റ് നിശ്ചിത 20 ഓവറിൽ 145 റൺസിന് എല്ലാവരും പുറത്തായി. ലാമിയർ സി.സി ക്ക് വേണ്ടി ആഷിക്ക് അലി 61 റൺസും, അഖിൽ 23 റൺസും നേടി. PCC ക്ക്  വേണ്ടി ഷാഹിദ് 4 ഓവറിൽ 13 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ പരപ്പനങ്ങാടി സി.സി 19.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടൂത്ത് ലക്ഷ്യത്തിലെത്തി. പരപ്പനങ്ങാടിക്ക് വേണ്ടി  അക്കൂ പുറത്താകാതെ 52 റൺസും, ഷാഹിദ് 44* റൺസും നേടി. 
ഫൈനൽ മത്സരത്തിൽ നമ്മൾ ഇൻഡോട്ട് തൃശൂരിനോട് 6 വിക്കറ്റിന് പരാജയപ്പെട്ടു. ലീഗ് മത്സരങ്ങൾക്ക് മുമ്പ് പെരിന്തൽമണ്ണ ഗ്രൗണ്ടിൽ കിട്ടിയ ഈ മത്സരങ്ങൾ ടീമിന് മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്. T20 യിൽ ഒട്ടും മോശമല്ലാത്ത പ്രകടനമാണ് ടീം നടത്തിയത്. റിയാസ് UC നേതൃത്വം നൽകിയ ബൗളർമാർ നിറഞ്ഞുനിന്നു. അക്ബറാകട്ടെ ബാറ്റ്സ്മാൻമാരെ മുന്നിൽ നിന്നു നയിച്ചു. അതിലുപരി ടീമിന്റെ ഒത്തൊരുമ മൊത്തത്തിൽ പ്രകടമായി. സെമിഫൈനലിലെ മാൻ ഓഫ് ദ മാച്ചായി ഷാഹിദിനെയും പ്ലെയർ ഓഫ് ദ ടൂർണമെന്റായി അക്ബറിനെയും തിരഞ്ഞെടുത്തു.
ഈ ഒത്തിണക്കത്തോടെയാവണം ഇനി പരപ്പനങ്ങാടി ക്രിക്കറ്റിന്റെ വരാനിരിക്കുന്ന മത്സരങ്ങൾ നേരിടേണ്ടത്. 
'ഇരു ടീമുകൾക്കും അഭിനന്ദനങ്ങൾ!!!'2015, ഡിസം 17

PRESIDENTS T20: PCC സെമിഫൈനലിൽ

പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബ്, ഗ്ലോബ് സ്റ്റാർ ആലുവയെ 65 റൺസിനു പരാജയപ്പെടൂത്തി സെമി-ഫൈനലിലേക്ക് പ്രവേശിച്ചു.
ഉച്ചക്ക് ശേഷം നടന്ന രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. പരപ്പനങ്ങാടിക്ക് വേണ്ടി അക്കു 51 റൺസും, ഷൈൻ 26 റൺസും നേടി.
മറുപടി ബാറ്റിംഗിൽ ഗ്ലോബ്സ്റ്റാർ ആലുവ 12.5 ഓവറിൽ 70 റൺസിന് എല്ലാവരും പുറത്തായി. മൻസൂർ ഭായ് 2.5 ഓവറിൽ 13 റൺസ് വഴങ്ങി 4 വിക്കറ്റും, റിയാസ് യു.സി 4 ഓവറിൽ 23 റൺസ് വഴങ്ങി 3 വിക്കറ്റും നേടി. സെമി ഫൈനൽ വെളളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് പെരിന്തൽമണ്ണ ക്രിക്കറ്റ് ഗ്രൗണ്ടിൽ.