Mar 5, 2012

ഫൈനലില്‍ പൊരുതി കീഴടങ്ങി, റിയാസ് യു സി മാന്‍ ഓഫ് ദി മാച്ച്

ജില്ലാ ലീഗിനിടെ ഞങ്ങള്‍ക്ക് വീണു കിട്ടിയ  ആദ്യത്തെ ടൂര്‍ണമെന്റ് ആയിരുന്നു മലപ്പുറത്തെ ലോര്‍ഡ്സ് ക്ലബ്ബിന്റെത്.
അത് കൊണ്ട് തന്നെ ടീം എന്നാ നിലയില്‍ നല്ല വാശിയിലായിരുന്നു ഞങ്ങള്‍. ജില്ലയിലെ മികച്ച ടീമുകളെല്ലാം കളിച്ചിരുന്നു  എന്നതിനാല്‍ ശ്രദ്ധേയമായ ഈ ടൂര്‍ണമെന്റ് നടത്തിപ്പിലും മികവു കാട്ടി. ഞങ്ങളുടെ മത്സരങ്ങളെല്ലാം നന്നായിരുന്നു. quarter ഫൈനലില്‍ ക്ലാസ്സിക്‌ തിരുവാലിയുമായുള്ള  മത്സരങ്ങള്‍ മുതല്‍ ടൂര്‍ണമെന്റ് രസകരമായി. 
ബ്ലൂ മെടല്സ് അങ്ങാടിപ്പുരവുമായുള്ള മത്സരം മറക്കാനാഗ്രഹിക്കുന്നു. രാവിലെ മാച്ച് പ്രതീക്ഷിച്ചു പോയ ഞങ്ങള്‍ എതിരാളികളെ 12 .30 വരെ കാത്തിരിക്കേണ്ടി വന്നു. അതിന്റെ തന്നെ കാരണങ്ങള്‍ കൊണ്ട് കളിക്കാര്‍ക്കും ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടായി. മാച്ച് ജയിച്ചെങ്കിലും മാനസികമായ ഒരു സുഖം ലഭിച്ചില്ല. ആവേശം അതിര് വിട്ടുപോയെന്നു മനസ്സിലാക്കി, ക്ഷമ ചോദിക്കുന്നു. ഫൈനല്‍ മത്സരത്തില്‍ ബാറ്സ്മെന്മാര്‍ പരാജയപ്പെട്ടുവെന്ന് പറയാതെ വയ്യ. തുടക്കത്തില്‍ കൈ വിട്ടു പോയ മത്സരത്തെ അക്ബര്‍, ബാരി, വിപിന്‍ പിന്നെ റിയാസും തിരിച്ചു കൊണ്ട് വന്നു. 30 ഓവര്‍ മത്സരത്തില്‍ 23 ഓവര്‍ തികക്കാതെ കളം വിട്ട ബാറ്സ്മെന്മാര്‍, ഒടുവില്‍ മത്സരത്തെ ആവേശത്തിന്റെ കൊടുമുടിയിത്തിച്ച ബോവ്ലെര്മാര്‍.....സംഘാടകര്‍ ആഗ്രഹിച്ച ഒരു ഫൈനല്‍ മത്സരമായി മാറി എല്ലാം കൊണ്ടും!
നമ്മള്‍ തുടങ്ങിയിട്ടുള്ളൂ...നല്ല മത്സരങ്ങള്‍ക്കായി കാത്തിരിക്കാം. 

1 comment: