സി ഡിവിഷന്‍ ലീഗിലെ അവസാന മത്സരം സൂപ്പര്‍ ക്ലാസ്സിക് തെക്കിങ്കോടുമായിട്ടായിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ നല്ല മത്സരമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഞങ്ങള്‍ 27 ഓവറില്‍ 257 റണ്‍സ് എടുത്തു. ഒപെനര്മാരായ യാസരും ഇര്‍ഫാനും പതിവ് ഫോമില്തന്നെയായിരുന്നു. അങ്ങാടിപ്പുറത്തെ ചെറിയ ഗ്രൗണ്ടില്‍ ഈ ടീമിനെതിരെ ചെറിയ സ്കോര്‍ മതിയാവില്ല എന്നറിയാവുന്ന ഇരുവരും ചേര്‍ന്ന് നല്ല തുടക്കം നല്‍കി. ഇര്‍ഫാന്‍ നല്ല ഫോമിലായിരുന്നു. യാസ്സരിന്റെ വിക്കെറ്റ് നഷ്ടപ്പെട്ട ശേഷം ഇര്‍ഫാന്‍ സ്കോറിംഗ് ദൌത്യം ഏറ്റെടുത്തു. ഇര്‍ഫാന്‍ 86 റണ്‍സ് നേടിയപ്പോള്‍ വെടിക്കെട്ട് ബാറിങ്ങോടെ ക്യാപ്റ്റന്‍ യു സി സ്കോര്‍ ബോര്‍ഡിന്റെ വേഗത കൂട്ടി. ബാരി 35 റണ്‍സ് നേടി പുറത്തായി. പിന്നീട് അക്ബറിന്റെ പ്രകടനമായിരുന്നു. വെറും 22 പന്തില്‍ നിന്നും 59 റണ്‍സ് നേടിയ അക്കു 5 സിക്സറുകള്‍ പറത്തി! താരതമ്യേന നല്ല സ്കോര്‍ നേടിയ അമിത വിശ്വാസത്തിലായിരുന്നു ഫീല്‍ടിങ്ങിനിരങ്ങിയത് . അലസത കുറേശ്ശെ പ്രകടമായിരുന്നു. അതിനിടയിലും കൃത്യതയോടെ പന്തെറിഞ്ഞ ക്യാപ്ടനും സിബിലും മത്സരം നിയന്ത്രിച്ചു. സിബില്‍ അഞ്ച് വിക്കെറ്റ് നേടി. സൂപ്പര്‍ ക്ലാസ്സിക്കിന്റെ ഇന്നിങ്ങ്സ് 204 റണ്‍സില്‍ അവസാനിച്ചു. ഞങ്ങള്‍ക്ക് 53 റണ്‍സിന്റെ വിജയവും! ഇനി ബി ഡിവിഷനില്‍!!!
Mar 13, 2012
സി ഡിവിഷന്‍ ചാമ്പ്യന്‍സ്! ഇനി ബി ഡിവിഷനില്‍!

Subscribe to:
Post Comments (Atom)
നല്ല പ്രകടനം
ReplyDeleteWell done, Keep the spirit
ReplyDeletethanx dear,...
Delete