സി ഡിവിഷന് ലീഗിലെ അവസാന മത്സരം സൂപ്പര്‍ ക്ലാസ്സിക് തെക്കിങ്കോടുമായിട്ടായിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ നല്ല മത്സരമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഞങ്ങള്‍ 27 ഓവറില്‍ 257 റണ്‍സ് എടുത്തു. ഒപെനര്മാരായ യാസരും ഇര്‍ഫാനും പതിവ് ഫോമില്തന്നെയായിരുന്നു. അങ്ങാടിപ്പുറത്തെ ചെറിയ ഗ്രൗണ്ടില്‍ ഈ ടീമിനെതിരെ ചെറിയ സ്കോര്‍ മതിയാവില്ല എന്നറിയാവുന്ന ഇരുവരും ചേര്‍ന്ന് നല്ല തുടക്കം നല്കി. ഇര്ഫാന് നല്ല ഫോമിലായിരുന്നു. യാസ്സരിന്റെ വിക്കെറ്റ് നഷ്ടപ്പെട്ട ശേഷം ഇര്ഫാന് സ്കോറിംഗ് ദൌത്യം ഏറ്റെടുത്തു. ഇര്ഫാന് 86 റണ്‍സ് നേടിയപ്പോള്‍ വെടിക്കെട്ട് ബാറിങ്ങോടെ ക്യാപ്റ്റന്‍ യു സി സ്കോര്‍ ബോര്‍ഡിന്റെ വേഗത കൂട്ടി. ബാരി 35 റണ്‍സ് നേടി പുറത്തായി. പിന്നീട് അക്ബറിന്റെ പ്രകടനമായിരുന്നു. വെറും 22 പന്തില്‍ നിന്നും 59 റണ്‍സ് നേടിയ അക്കു 5 സിക്സറുകള്‍ പറത്തി! താരതമ്യേന നല്ല സ്കോര്‍ നേടിയ അമിത വിശ്വാസത്തിലായിരുന്നു ഫീല്ടിങ്ങിനിരങ്ങിയത് . അലസത കുറേശ്ശെ പ്രകടമായിരുന്നു. അതിനിടയിലും കൃത്യതയോടെ പന്തെറിഞ്ഞ ക്യാപ്ടനും സിബിലും മത്സരം നിയന്ത്രിച്ചു. സിബില്‍ അഞ്ച് വിക്കെറ്റ് നേടി. സൂപ്പര്‍ ക്ലാസ്സിക്കിന്റെ ഇന്നിങ്ങ്സ് 204 റണ്‍സില്‍ അവസാനിച്ചു. ഞങ്ങള്‍ക്ക് 53 റണ്‍സിന്റെ വിജയവും! ഇനി ബി ഡിവിഷനില്‍!!!
Mar 13, 2012
സി ഡിവിഷന് ചാമ്പ്യന്‍സ്! ഇനി ബി ഡിവിഷനില്‍!

Mar 8, 2012
സൂപ്പര്‍ലീഗില്‍ രണ്ടാം ജയം
പെരിന്തല്‍മണ്ണയില്‍ നടന്ന സൂപ്പര്‍ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ഇനി ഒരു മത്സരം കൂടി ശേഷിക്കെ ബി ഡിവിഷനിലെക്കുള്ള ഫൈനല്‍ സ്റെപ്പിലാണ് ഞങ്ങള്‍. ഇന്നത്തെ മത്സരത്തില്‍ നവചേതന ചെമ്ബ്രശേരിയെ ആറു വിക്കെട്ടിനാണ് പരാജയപ്പെടുത്തിയത്. അടുത്ത മത്സരം സൂപര്‍ ക്ലാസ്സിക് തെക്കിങ്കോടുമായിട്ടാണ്.
ടോസ് നേടിയ നവചേതന ബാട് ചെയ്യാന്‍ തീരുമാനിച്ചു.യു സി റിയാസും ശമിതലാലും നന്നായി പന്തെറിഞ്ഞപ്പോള്‍ അവരുടെ ടോട്ടല്‍ 121 ല്‍ അവസ്സാനിച്ചു. റിയാസ് മൂന്നും ലാല്‍ രണ്ടും വിക്കറ്റെടുത്തു. മറുപടി ബാടിങ്ങിനിറങ്ങിയ പി സി സി 16 .2 ഓവറില്‍ ലക്ഷ്യം കണ്ടു. യാസ്സര്‍ (29 ), അമീന് (28 ) എന്നിവര്‍ തിളങ്ങി. നവചെതനയുടെ ജനൂബ് നാല് വിക്കറ്റെടുത്തു.
Mar 5, 2012
ഫൈനലില്‍ പൊരുതി കീഴടങ്ങി, റിയാസ് യു സി മാന്‍ ഓഫ് ദി മാച്ച്
ജില്ലാ ലീഗിനിടെ ഞങ്ങള്‍ക്ക് വീണു കിട്ടിയ ആദ്യത്തെ ടൂര്‍ണമെന്റ് ആയിരുന്നു മലപ്പുറത്തെ ലോര്‍ഡ്സ് ക്ലബ്ബിന്റെത്.
അത് കൊണ്ട് തന്നെ ടീം എന്നാ നിലയില്‍ നല്ല വാശിയിലായിരുന്നു ഞങ്ങള്‍. ജില്ലയിലെ മികച്ച ടീമുകളെല്ലാം കളിച്ചിരുന്നു എന്നതിനാല്‍ ശ്രദ്ധേയമായ ഈ ടൂര്‍ണമെന്റ് നടത്തിപ്പിലും മികവു കാട്ടി. ഞങ്ങളുടെ മത്സരങ്ങളെല്ലാം നന്നായിരുന്നു. quarter ഫൈനലില്‍ ക്ലാസ്സിക് തിരുവാലിയുമായുള്ള മത്സരങ്ങള്‍ മുതല്‍ ടൂര്‍ണമെന്റ് രസകരമായി.
ബ്ലൂ മെടല്സ് അങ്ങാടിപ്പുരവുമായുള്ള മത്സരം മറക്കാനാഗ്രഹിക്കുന്നു. രാവിലെ മാച്ച് പ്രതീക്ഷിച്ചു പോയ ഞങ്ങള്‍ എതിരാളികളെ 12 .30 വരെ കാത്തിരിക്കേണ്ടി വന്നു. അതിന്റെ തന്നെ കാരണങ്ങള്‍ കൊണ്ട് കളിക്കാര്‍ക്കും ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടായി. മാച്ച് ജയിച്ചെങ്കിലും മാനസികമായ ഒരു സുഖം ലഭിച്ചില്ല. ആവേശം അതിര് വിട്ടുപോയെന്നു മനസ്സിലാക്കി, ക്ഷമ ചോദിക്കുന്നു. ഫൈനല്‍ മത്സരത്തില്‍ ബാറ്സ്മെന്മാര്‍ പരാജയപ്പെട്ടുവെന്ന് പറയാതെ വയ്യ. തുടക്കത്തില്‍ കൈ വിട്ടു പോയ മത്സരത്തെ അക്ബര്‍, ബാരി, വിപിന്‍ പിന്നെ റിയാസും തിരിച്ചു കൊണ്ട് വന്നു. 30 ഓവര്‍ മത്സരത്തില്‍ 23 ഓവര്‍ തികക്കാതെ കളം വിട്ട ബാറ്സ്മെന്മാര്‍, ഒടുവില്‍ മത്സരത്തെ ആവേശത്തിന്റെ കൊടുമുടിയിത്തിച്ച ബോവ്ലെര്മാര്‍.....സംഘാടകര്‍ ആഗ്രഹിച്ച ഒരു ഫൈനല്‍ മത്സരമായി മാറി എല്ലാം കൊണ്ടും!
നമ്മള് തുടങ്ങിയിട്ടുള്ളൂ...നല്ല മത്സരങ്ങള്‍ക്കായി കാത്തിരിക്കാം.

Mar 4, 2012
ഞങ്ങള്‍ ഫൈനലില്‍
![]() |
ശമിതലാല് വിക്കെറ്റ് നേടിയപ്പോള്‍ |
![]() |
യു സി റിയാസിന് വിക്കെറ്റ് ലഭിച്ചപ്പോള്‍ |
![]() |
ശാനിബും വിപിനും |
![]() |
അമീന്, കൂടുതല്‍ സിക്സറുകള്‍ |
![]() |
വിപിന്‍, മാന്‍ ഓഫ് ദി മാച്ച് |
തുടക്കം പതുക്കെയായിരുന്നു. വെടിക്കെട്ട് ബാറ്റ്സമാന് യാസരും ഇര്‍ഫാനും റണ്‍സ് എടുക്കാന്‍ ബുദ്ധിമുട്ടി. 15 ഓവറില്‍ 90 റണ്‍സ് മാത്രമായിരുന്നു സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നീടങ്ങോട്ട് റണ്‍ മഴയായിരുന്നു. അമീനും വിപിനും കളം നിരഞ്ഞാടിയപ്പോള് സ്കോര്‍ 150 കടന്നു. ഇരുവരും 31 റണ്‍സ് വീതം നേടി. ബാരി 27 റണ്‍സെടുത്തു. മറുപടി ബാറിങ്ങിനിറങ്ങിയ അങ്ങാടിപ്പുറം റണ്‍സ് കണ്ടെത്താന്‍ ഏറെ വിഷമിച്ചു. കൃത്യതയോടെ പന്തെറിഞ്ഞ പെസര്‍മാര്‍ക്ക് പിന്നാലെ സ്പിന്നര്‍മാരും കളി നമുക്കനുകൂലമാക്കി. നിശ്ചിത 20 ഓവറില്‍ അവര്‍ക്ക് 99 റണ്‍സ് എടുക്കാനെ പറ്റിയുള്ളൂ. വിപിന്‍, അക്ബര്‍, ഷമിത് ലാല്‍ തുടങ്ങിയവര്‍ രണ്ടു വിക്കെറ്റ് വീതം നേടി.
ഫൈനല്‍ ഞായറാഴ്ച നടക്കും.
Subscribe to:
Posts (Atom)