Apr 27, 2015

'LOONGS FRIENDS'

ലീഗിലെ അവസാന മത്സരത്തിൽ,
തൃശ്ശൂരിലെ സുഹൃത്തുക്കളെ കണ്ടു മുട്ടി.
കളിയും കാര്യങ്ങളും പിന്നെ ചെറിയൊരു ഫോട്ടോ സെഷനും!!!










A Division, Retained!!!

അത്ര  നല്ല സീസണ്‍ ആയിരുന്നില്ല,
നല്ല ഒട്ടേറെ കളിക്കാരുണ്ടായിട്ടും നമ്മൾ 
മോശമായിട്ടാണ് ഈ സീസണ്‍ അവസാനിപ്പിച്ചത്!
ലീഗിൽ സ്ഥാനം നിലനിര്താനായി എന്നത് മെച്ചം!
ആരും ഒരുമിച്ചു ഫോം കണ്ടെത്തിയില്ല എന്നതായിരുന്നു 
പ്രധാന കാരണം.
അത് കൊണ്ട് തന്നെ ബ്ലോഗിലേക്കുള്ള 
വാർത്തകളും ചിത്രങ്ങളും കുറവായിരുന്നു.
ലീഗിലെ അവസാന മത്സരത്തിലെ ചിത്രങ്ങൾ 
ഇവിടെ പോസ്റ്റ്‌ ചെയ്യുന്നുണ്ട്!
ഇനി അടുത്ത വര്ഷം, നല്ലൊരു തുടക്കത്തിനായി കാത്തിരിക്കുന്നു.






















Jan 6, 2015

PCC FRIENDLY MEET-2015

ജനുവരി നാലിന് ഈ സീസണിലെ കളിക്കാരെല്ലാം ഒന്ന് ഒത്തുകൂടി.
കുറച്ചു നേരത്തെ പ്രാക്ടീസും പിന്നെ ഉച്ചഭക്ഷണവുമായി അന്നത്തെ ദിനം രസകരമാക്കി.
ചെറിയ ഒരു ഫോട്ടോ സെഷനും!
നിലമ്പൂരിൽ നിന്നും ശാഹിദ്, മൻസൂർ ഭായ് പിന്നെ ഹൈദർക്ക,
കോഴിക്കോട് നിന്നും  അരുണ്‍,അതുൽ പിന്നെ ....അഹമെദ്‌ സാല...
പിന്നെ പരപ്പനങ്ങാടിയിലെ  പുലികൾ....!!!
ഇനി കളി പെരിന്തൽമണ്ണ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ....!


























Dec 18, 2014

FIFTH SEASON, GET READY!!!


ഇത് പരപ്പനങ്ങാടി ക്രിക്കറ്റ്‌ ക്ലബ്ബിൻറെ അഞ്ചാം സീസണ്‍.
കേരള ക്രിക്കറ്റ്‌ അസോസിയേഷൻറെ ചില നിയമമാറ്റങ്ങൾ തലവേദനയാണെങ്കിലും
PCC -ക്ക് ഒരുങ്ങാതെ വയ്യ.
പുതിയ കളിക്കാരുമായി നമ്മളും ഒരുങ്ങുകയാണ്.
ലീഗിൽ കളിക്കാൻ തുടങ്ങി, കളികളൊന്നുപോലും
തോൽ ക്കാതെയാണ് നമ്മൾ A  ഡിവിഷനിൽ എത്തിയത്.
പരിചയക്കുറവും പരിശീലനക്കുറവും
ഏറെ പ്രകടമായ സീസണായിരുന്നു കഴിഞ്ഞ വർഷം.
എന്നാലും ഒട്ടും മോശമല്ലാത്ത പൊസിഷനിൽ നമ്മളെത്തി.
നമ്മുടെ എല്ലാ കളിക്കാരും അഭിനന്ദനമർഹിക്കുന്നു.
കൂടെ നമ്മുടെ സ്പോണ്‍സർമാരായ  CHICK BUCK, Riyadh
ABSHAS TEX എന്നിവരെ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്യുന്നു.

കേരള ക്രിക്കറ്റിൽ മാറ്റത്തിന്റെ കാലമാണ്.
നല്ല ടീമുകളും കളിക്കാരും ഒട്ടേറെയുള്ള നാട്ടിൽ നന്നായി കളിക്കാതെ ഇനി രക്ഷയില്ല.
ആവശ്യത്തിനു പരിശീലന സൌകര്യവും ആവശ്യത്തിലേറെ പരിശീലകരുമുള്ള
ക്ലബ്ബാണ്‌ നമ്മുടേത്‌. ഒന്നും ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം.
ഇനിയും മടി പിടിച്ചിരുന്നാൽ ഇത്രയും നാൾ നമ്മളുണ്ടാക്കിയെടുത്ത ഈ നല്ല
ടീമിനെ നഷ്ടമായേക്കാം. നമ്മൾ എല്ലാ സൌകര്യങ്ങളും ഉപയോഗിച്ച്
വരുന്ന സീസണിലെ നല്ലൊരു ടീമായി മുൻനിരയിൽ നില്ക്കണം.

ഈ സീസണിൽ നമ്മോടൊപ്പം ഒരു പിടി നല്ല കളിക്കാരുമുണ്ട്‌.
നമ്മോടൊപ്പം നല്ല കളി ആസ്വാദകരുമുണ്ട.
ഇനി നമ്മൾ തയ്യാറായാൽ മതി,

ആശംസകൾ!!!