Aug 23, 2012

PRACTICE SESSION, NEW SEASON!














Parappanangadi Cricket Club entering to third season and the team started practice sessions. Its happy news for us because, all are interesting to start nets in this month! Come on guys,...a nice cricketing year is waiting!

Mar 13, 2012

സി ഡിവിഷന്‍ ചാമ്പ്യന്‍സ്! ഇനി ബി ഡിവിഷനില്‍!




















സി ഡിവിഷന്‍ ലീഗിലെ അവസാന മത്സരം സൂപ്പര്‍ ക്ലാസ്സിക്‌ തെക്കിങ്കോടുമായിട്ടായിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ നല്ല മത്സരമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഞങ്ങള്‍ 27 ഓവറില്‍ 257  റണ്‍സ് എടുത്തു. ഒപെനര്മാരായ യാസരും ഇര്‍ഫാനും പതിവ് ഫോമില്തന്നെയായിരുന്നു. അങ്ങാടിപ്പുറത്തെ ചെറിയ ഗ്രൗണ്ടില്‍ ഈ ടീമിനെതിരെ ചെറിയ സ്കോര്‍ മതിയാവില്ല എന്നറിയാവുന്ന ഇരുവരും ചേര്‍ന്ന് നല്ല തുടക്കം നല്‍കി. ഇര്‍ഫാന്‍ നല്ല ഫോമിലായിരുന്നു. യാസ്സരിന്റെ വിക്കെറ്റ് നഷ്ടപ്പെട്ട ശേഷം ഇര്‍ഫാന്‍ സ്കോറിംഗ് ദൌത്യം ഏറ്റെടുത്തു. ഇര്‍ഫാന്‍ 86 റണ്‍സ് നേടിയപ്പോള്‍ വെടിക്കെട്ട്‌ ബാറിങ്ങോടെ ക്യാപ്റ്റന്‍ യു സി സ്കോര്‍ ബോര്‍ഡിന്റെ വേഗത കൂട്ടി. ബാരി 35 റണ്‍സ് നേടി പുറത്തായി.  പിന്നീട് അക്ബറിന്റെ പ്രകടനമായിരുന്നു. വെറും 22  പന്തില്‍ നിന്നും  59 റണ്‍സ് നേടിയ അക്കു 5 സിക്സറുകള്‍ പറത്തി! താരതമ്യേന നല്ല സ്കോര്‍ നേടിയ അമിത വിശ്വാസത്തിലായിരുന്നു ഫീല്‍ടിങ്ങിനിരങ്ങിയത് .  അലസത കുറേശ്ശെ പ്രകടമായിരുന്നു. അതിനിടയിലും കൃത്യതയോടെ പന്തെറിഞ്ഞ ക്യാപ്ടനും സിബിലും മത്സരം നിയന്ത്രിച്ചു. സിബില്‍ അഞ്ച് വിക്കെറ്റ് നേടി. സൂപ്പര്‍ ക്ലാസ്സിക്കിന്റെ ഇന്നിങ്ങ്സ് 204 റണ്‍സില്‍ അവസാനിച്ചു. ഞങ്ങള്‍ക്ക് 53  റണ്‍സിന്റെ വിജയവും! ഇനി ബി ഡിവിഷനില്‍!!!

Mar 8, 2012

സൂപ്പര്‍ലീഗില്‍ രണ്ടാം ജയം








പെരിന്തല്‍മണ്ണയില്‍ നടന്ന സൂപ്പര്‍ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ഇനി ഒരു മത്സരം കൂടി ശേഷിക്കെ ബി ഡിവിഷനിലെക്കുള്ള  ഫൈനല്‍ സ്റെപ്പിലാണ് ഞങ്ങള്‍. ഇന്നത്തെ മത്സരത്തില്‍ നവചേതന ചെമ്ബ്രശേരിയെ ആറു വിക്കെട്ടിനാണ് പരാജയപ്പെടുത്തിയത്. അടുത്ത മത്സരം സൂപര്‍ ക്ലാസ്സിക്‌ തെക്കിങ്കോടുമായിട്ടാണ്.
 ടോസ് നേടിയ നവചേതന ബാട്‌ ചെയ്യാന്‍ തീരുമാനിച്ചു.യു സി റിയാസും ശമിതലാലും നന്നായി പന്തെറിഞ്ഞപ്പോള്‍ അവരുടെ ടോട്ടല്‍ 121 ല്‍  അവസ്സാനിച്ചു. റിയാസ് മൂന്നും ലാല്‍ രണ്ടും വിക്കറ്റെടുത്തു. മറുപടി ബാടിങ്ങിനിറങ്ങിയ പി സി സി 16 .2 ഓവറില്‍ ലക്‌ഷ്യം കണ്ടു. യാസ്സര്‍ (29 ), അമീന്‍ (28 ) എന്നിവര്‍ തിളങ്ങി. നവചെതനയുടെ ജനൂബ് നാല് വിക്കറ്റെടുത്തു.

Mar 5, 2012

ഫൈനലില്‍ പൊരുതി കീഴടങ്ങി, റിയാസ് യു സി മാന്‍ ഓഫ് ദി മാച്ച്

ജില്ലാ ലീഗിനിടെ ഞങ്ങള്‍ക്ക് വീണു കിട്ടിയ  ആദ്യത്തെ ടൂര്‍ണമെന്റ് ആയിരുന്നു മലപ്പുറത്തെ ലോര്‍ഡ്സ് ക്ലബ്ബിന്റെത്.
അത് കൊണ്ട് തന്നെ ടീം എന്നാ നിലയില്‍ നല്ല വാശിയിലായിരുന്നു ഞങ്ങള്‍. ജില്ലയിലെ മികച്ച ടീമുകളെല്ലാം കളിച്ചിരുന്നു  എന്നതിനാല്‍ ശ്രദ്ധേയമായ ഈ ടൂര്‍ണമെന്റ് നടത്തിപ്പിലും മികവു കാട്ടി. ഞങ്ങളുടെ മത്സരങ്ങളെല്ലാം നന്നായിരുന്നു. quarter ഫൈനലില്‍ ക്ലാസ്സിക്‌ തിരുവാലിയുമായുള്ള  മത്സരങ്ങള്‍ മുതല്‍ ടൂര്‍ണമെന്റ് രസകരമായി. 
ബ്ലൂ മെടല്സ് അങ്ങാടിപ്പുരവുമായുള്ള മത്സരം മറക്കാനാഗ്രഹിക്കുന്നു. രാവിലെ മാച്ച് പ്രതീക്ഷിച്ചു പോയ ഞങ്ങള്‍ എതിരാളികളെ 12 .30 വരെ കാത്തിരിക്കേണ്ടി വന്നു. അതിന്റെ തന്നെ കാരണങ്ങള്‍ കൊണ്ട് കളിക്കാര്‍ക്കും ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടായി. മാച്ച് ജയിച്ചെങ്കിലും മാനസികമായ ഒരു സുഖം ലഭിച്ചില്ല. ആവേശം അതിര് വിട്ടുപോയെന്നു മനസ്സിലാക്കി, ക്ഷമ ചോദിക്കുന്നു. ഫൈനല്‍ മത്സരത്തില്‍ ബാറ്സ്മെന്മാര്‍ പരാജയപ്പെട്ടുവെന്ന് പറയാതെ വയ്യ. തുടക്കത്തില്‍ കൈ വിട്ടു പോയ മത്സരത്തെ അക്ബര്‍, ബാരി, വിപിന്‍ പിന്നെ റിയാസും തിരിച്ചു കൊണ്ട് വന്നു. 30 ഓവര്‍ മത്സരത്തില്‍ 23 ഓവര്‍ തികക്കാതെ കളം വിട്ട ബാറ്സ്മെന്മാര്‍, ഒടുവില്‍ മത്സരത്തെ ആവേശത്തിന്റെ കൊടുമുടിയിത്തിച്ച ബോവ്ലെര്മാര്‍.....സംഘാടകര്‍ ആഗ്രഹിച്ച ഒരു ഫൈനല്‍ മത്സരമായി മാറി എല്ലാം കൊണ്ടും!
നമ്മള്‍ തുടങ്ങിയിട്ടുള്ളൂ...നല്ല മത്സരങ്ങള്‍ക്കായി കാത്തിരിക്കാം. 

Mar 4, 2012

ഞങ്ങള്‍ ഫൈനലില്‍


ശമിതലാല്‍ വിക്കെറ്റ് നേടിയപ്പോള്‍  
യു സി റിയാസിന് വിക്കെറ്റ് ലഭിച്ചപ്പോള്‍

ശാനിബും വിപിനും

അമീന്‍, കൂടുതല്‍ സിക്സറുകള്‍

വിപിന്‍, മാന്‍ ഓഫ് ദി മാച്ച്
ലോര്‍ഡ്സ് ക്ലബ്‌ മലപ്പുറം, ജില്ലാ ക്രിക്കറ്റ്‌ അസോസിയെഷനുമായി സഹകരിച്ചു നടത്തുന്ന ടൂര്‍ണമെന്റില്‍ ഞങ്ങള്‍  ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന സെമി ഫൈനലില്‍ താര നിബിഡമായ റോയല്‍ അങ്ങാടിപുറത്തെ 59 റണ്‍സിനു തോല്‍പ്പിച്ചു. ഫൈനല്‍ നാളെ രാവിലെ മലപ്പുറം എം എസ പി കൂട്ടിലങ്ങാടി ഗ്രൗണ്ടില്‍ നടക്കും.
തുടക്കം പതുക്കെയായിരുന്നു. വെടിക്കെട്ട്‌ ബാറ്റ്സമാന്‍ യാസരും ഇര്‍ഫാനും റണ്‍സ് എടുക്കാന്‍ ബുദ്ധിമുട്ടി. 15 ഓവറില്‍ 90  റണ്‍സ് മാത്രമായിരുന്നു  സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നീടങ്ങോട്ട് റണ്‍ മഴയായിരുന്നു. അമീനും വിപിനും കളം നിരഞ്ഞാടിയപ്പോള്‍  സ്കോര്‍ 150  കടന്നു. ഇരുവരും 31 റണ്‍സ് വീതം നേടി. ബാരി 27  റണ്‍സെടുത്തു. മറുപടി ബാറിങ്ങിനിറങ്ങിയ അങ്ങാടിപ്പുറം റണ്‍സ് കണ്ടെത്താന്‍ ഏറെ വിഷമിച്ചു. കൃത്യതയോടെ പന്തെറിഞ്ഞ പെസര്‍മാര്‍ക്ക് പിന്നാലെ സ്പിന്നര്‍മാരും കളി നമുക്കനുകൂലമാക്കി. നിശ്ചിത 20 ഓവറില്‍ അവര്‍ക്ക് 99 റണ്‍സ് എടുക്കാനെ പറ്റിയുള്ളൂ.  വിപിന്‍, അക്ബര്‍, ഷമിത് ലാല്‍ തുടങ്ങിയവര്‍ രണ്ടു വിക്കെറ്റ് വീതം നേടി.
ഫൈനല്‍ ഞായറാഴ്ച നടക്കും.

Feb 29, 2012

DEBUT IN TOURNAMENT, GOOD WIN

IRFAN,BARI,YASSER
          Today is a special day for us! Because we were waiting for a tournament. After a long time we got a chance to play today. Really it was our debut, and won the match easily. Thanks to the club 'LORDS MALAPPURAM'.

          After winning toss, we decided to bat first. Our opening pair, YASSER and IRFAN started it with big bang! Yasser showed lightning form again and that time Irfan was little slow. They added century partnership in the score board and Yasser out by a medium pacer in 12th over. He scored 71 including 8 sixes and 4 boundaries. After his departure we loss quick 2 wickets. But Irfan and Bari played well and reached  big total. Irfan scored 58 runs Bari 35 not out. We completed our innings with 226 in 20 overs. Opponent bowler Ali took 5 wickets and their innings ended in 19.4 overs, score was 106. UC and Haskar took two wickets each.

Feb 21, 2012

അവസാന രണ്ടു മത്സരങ്ങളിലും ഗംഭീര ജയം.

ആറാമത്തെ ലീഗ് മത്സരം മഞ്ചേരിയില്‍ നിന്നുള്ള റിയല്‍ കിടങ്ങഴിയോടായിരുന്നു. 25 ഓവര്‍ വീതമായിരുന്നു കളി. toss നേടിയ ഞങ്ങള്‍ ബാറിംഗ് തിരഞ്ഞെടുത്തു. ഇര്‍ഫാന് പകരം ബാരി ആയിരുന്നു യാസരിനോടൊപ്പം ഇന്നിങ്ങ്സ് തുടങ്ങിയത്. പതിവ് പോലെ വെടിക്കെട്ട്‌ ബാറിംഗ് കാഴ്ച വെച്ച യാസി ചടപടാന്ന് 24 റണ്‍സ് എടുത്തു മടങ്ങി. അമീനും പെട്ടെന്ന് മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ uc റിയാസ് ബാരിയോടൊപ്പം ചേര്‍ന്ന്. ലീഗിലുടനീളം തകര്‍പ്പന്‍ ഫോം തുടരുന്ന ബാരി പത്തു ബൌണ്ട്രികളോടെ 66 റണ്‍സ് എടുത്തു. പിന്നീട് ക്യാപ്റ്റന്‍ റിയാസിന്റെ വെടിക്കെട്ടായിരുന്നു. 5 സികസെറുകളും നാല് ഫോരുമടക്കം റിയാസ് 67  റണ്‍സെടുത്തു. റിയല്‍നു  വേണ്ടി രാസിക് 3 വിക്കെട്ടെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റിയല്‍ന്റെ ഇന്നിങ്ങ്സ് 91 റണ്‍സില്‍ ഒതുങ്ങി. ബാടിങ്ങിലെന്ന പോലെ ബൌളിങ്ങിലും തിളങ്ങിയ ബാരി 4 ഉം റിയാസ് 2 ഉം വിക്കറ്റെടുത്തു.
ഏഴാമത്തെ മത്സരം തീര്‍ത്തും വിരസമായി. എന്നാല്‍ ശാനിബിന്റെ സ്പിന്‍ മാജിക്‌ അതിശയിപ്പിച്ചു. എതിരാളികളുടെ 5 വിക്കെട്ടുകള്‍ കറക്കിയെടുത്തു ആശാന്‍. ജയിക്കാന്‍ 75 വേണ്ടിയിരുന്ന ഞങ്ങള്‍ക്ക് വേണ്ടി പി ആര്‍ സുഹൈലും(23 ) അമീനും(28 *) തിളങ്ങി. ഇനി സൂപ്പര്‍ ലീഗ് റൌണ്ട് മത്സരങ്ങളാണ്.